കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു

10:52 am 14/4/2017


കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച “ഉപ്പുഴി’ എന്ന നോവല്‍, ഏപ്രില്‍ എട്ടാം തീയതി നോവലിസ്റ്റ് ജോണ്‍ ഇളമത, അഡ്വക്കേറ്റ് ശ്രീമതി ലതാ മോനോന് നല്‍കി പ്രകാശനം ചെയ്തു. ബ്രാംപടണിലുള്ള ചെങ്കൂസി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ”ഓം കള്‍ച്ചഖല്‍ അസോസിയേഷന്‍” നടത്തിയ വിഷുദിന മഹോത്സവ പരിപാടിയാണ് വേദിയായത്. ശ്രീ നമ്പൂതിരി ബ്രാംപടണ്‍, ഗുരുവായര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.സംസ്കൃത ഭാഷാപണ്ഡിതനായ ഇദ്ദേഹം, ബാലസാഹിത്യ കഥകളും,നോവലും മമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്ധ്യാത്മികതയും,സംസ്ക്കാരവും,സാഹിത്യവും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്‍െറ രചനകളുടെ മുഖധാര.”ഉപ്പുഴി’ സത്യവും, മിഥ്യയും,ഭാവനയും ഇഴപിരിയുന്ന നോവലാണ്. പട്ടാമ്പിക്കടുത്ത വെണ്ണൂരെന്ന ദേശത്തിന്‍െറ കര്‍മ്മഫലങ്ങളുടെയും ജന്മപരമ്പരകളുടെയും കഥ കൈയ്യടക്കത്തോടെ അഖ്യാനിക്കുന്നു.ഉപ്പഴി എന്ന ശാപഗര്‍ത്തം ആധുനിക മനുഷ്യവര്‍ഗ്ഗത്തിന്‍െറ വിനാശങ്ങളുടെ അത്യന്തികവിധിയായി തീരുന്നു. പരമസാധുവായ ഒരുവനെ തല്ലിക്കൊന്നപ്പോള്‍,പാണരുടെ പരദേവത ഇടിമിന്നിലിലൂടെ പാടത്തൊരു ഗര്‍ത്തമുണ്ടാക്കി. ഉപ്പുകുഴില്‍,പാപികള്‍ക്ക് മരണംവിധിക്കുന്ന ഉപ്പുകുഴി! ,അതാണ് പിന്നീട് ”ഉപ്പുഴി”യാത്.

ഒരു ദേശത്തിന്‍െറ കഥ.കര്‍മ്മഫലങ്ങളുടെ കഥ എന്നതിനപ്പുറം മനുഷ്യമനസുകളുടെ സങ്കീര്‍ണത ഈ നോവലിലുടനീളം ദര്‍ശിക്കാം.ധാരാളം സാധാരണക്കാരായ കഥാപാത്രങ്ങള്‍,സരളമായ നാടന്‍ശൈലിയിലുള്ള ആഖ്യാനം ഈ നോവലിനെ ഹൃദ്യമാക്കുന്നു.280 പേജുള്ള ഈ നോവലിന് ബന്ധപ്പെടുക. ടെലഫോണ്‍ 4166757475, കരിയന്നുര്‍ അറ്റ് ഹോട്ട്‌മെയില്‍ ഡോട്ട്‌കോം

ജോണ്‍ ഇളമത ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.