കരുണാ വര്‍ഷത്തില്‍ കരുണ കാണിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക

08: 49 am 13/8/2016

ജോയിച്ചന്‍ പുതുക്കുളം
hustonknanaya_pic1
ഹൂസ്റ്റണ്‍: ഈ ചരിയവരില്‍ ഒരുവന് ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത് എന്ന ഗുരുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക. 16 പേരടങ്ങുന്ന സംഘം ഡൗണ്‍ ടൗണിലെ 230-ല്‍പ്പരം അനാഥരെ പരിച്ചരിച്ചത് ദൈവ പരിപാലന അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായി. ഭക്ഷണം വിളമ്പിയും, ഭക്ഷണ ദാനം നടത്തിയും, ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി കൊടുത്തും നാല് മണിക്കൂര്‍ സമയം ആഘോഷമാക്കി മാറ്റുകയായിരുന്നു ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങള്‍.

ഭക്ഷണത്തിനു വേണ്ടി ദാഹിക്കുന്ന ജനത്തെ കണ്ടപ്പോള്‍, വീടുകളില്‍ സുഭിക്ഷതയുടെ നടുവില്‍ തങ്ങള്‍ ഭക്ഷണം പാഴാക്കി കലയില എന്ന് എവര്‍ തീരുമാനമെടുത്തു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഓഗസ്റ്റ് 17ന് വീണ്ടും പരിച്ചരനത്തിനായി ഒത്തുചേരുകയാണ് ഈ ഇടവക ജനത. അതിനു നേതൃത്വം കൊടുത്ത തങ്കച്ചന്‍ കുന്നശ്ശേരി, സിറിള്‍ വടകര എന്നിവരെ വികാരി. ഫാ. സജി പിണര്‍ക്കയില്‍ അഭിനന്ദിച്ചു. വരുന്ന ദിവസങ്ങളിലെ ഭക്ഷണം ഇപ്പോള്‍ തന്നെ സ്‌പോണ്‌സര്‍ ചെയ്തും യാത്ര ബുക്ക് ചെയ്തും കാത്തിരിക്കുകയാണ് ഈ ഇടവകക്കാര്‍.