07:53 pm 21/3/2017

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാട് ശക്തിപ്പെടുത്താനും കള്ളപ്പണം തടയാനും നടപടി കാരണമാവുമെന്നാണ് സർക്കാർ വാദം.
ഇതനുസരിച്ച് ഒരു വ്യക്‌തിയിൽനിന്ന് ഒരു ദിവസം കറൻസിയായി രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ സ്വീകരിക്കാനാവു. കറൻസിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയിൽ താഴെയുമായിരിക്കണം.
നിയമം ലംഘിക്കുന്നവർക്ക് ഇടപാട് നടത്തിയ തുകയുടെ നൂറ് ശതമാനം പിഴ ചുമത്തുകയും ചെയ്യും. അതേസമയം ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപന വേളയിൽ കറൻസി ഇടപാട് പരിധി മൂന്ന് ലക്ഷമാക്കി നിശ്ചയിക്കുമെന്നാണ് സാമ്പത്തിക കാര്യ മന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞത്. ഇതാണ് ഇപ്പോൾ സർക്കാർ രണ്ട് ലക്ഷമാക്കിയത്.
കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് ഈടാക്കുന്ന മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് കുറക്കാനും മൊബൈൽ വഴിയും ഇൻറർനെറ്റ് വഴിയുമുള്ള ചെറിയ ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസുകൾ ഒഴിവാക്കാനും റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു.
