കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍

8:12 am 6/5/2017
– ബിജു കൊട്ടാരക്കര


അമേരിക്കന്‍ മലയാളികളെ ചിരി മഴയില്‍ കുളിര്‍പ്പിച്ച് ദിലീപ് ഷോ അരങ്ങു തകര്‍ക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനില്‍ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവന്‍ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയില്‍ എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവന്‍ ജോഡി മലയാള സിനിമയുടെ ഭാഗ്യ ജോഡികള്‍ ആണ്. അവര്‍ വേദിയില്‍ കാണികള്‍ക്കു മുന്‍പില്‍ തങ്ങള്‍ അഭിനയിച്ച സിനിമയിലെ ഗാനങ്ങള്‍ക്ക് ചുവടു വയ്ക്കുമ്പോഴും, സ്കിറ്റുകള്‍ അവതരിപ്പിക്കുമ്പോഴും മലയാളികള്‍ ഈ ജോഡിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.

കലയ്ക്ക് അതിരില്ല. കലയ്ക്കു അയിത്തവുമില്ല എന്ന യാഥാര്‍ത്ഥ്യവുമാണ് ദിലീപ് ഷോയുടെ വന്‍വിജയം വിളിച്ചോതുന്നത്.

പാരടിപ്പാട്ടിലൂടെ ശ്രദ്ദേയനായ നാദിര്‍ഷായുടെ സംവിവിധാനത്തില്‍ ദിലീപ്,രമേശ് പിഷാരടി , ധര്‍മ്മജന്‍, യുസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡിയുടെ രാജാക്കന്മാരുടെ പ്രകടനവും, കാവ്യാ മാധവന്റെയും, വൊഡാഫോണ്‍ തകധിമിയിലൂടെ പ്രതിഭ തെളിയിച്ചവരും വിജയികളായവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, മലയാളത്തിന്റെ സ്വന്തം ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ദിലീപ് ഷോ. ടിക്കറ്റെടുത്തു മുന്ന് മണിക്കൂര്‍ ഷോ കാണാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സമയവും ചിരിക്കാന്‍ ആണ് ദിലീപും സംഘവും തയാറാകുന്നത്.

കുഞ്ചന്‍ പഠിപ്പിച്ച ചിരിയുടെ പാരമ്പര്യം മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ ചാക്യാരേയും കുഞ്ചനേയും ഒന്നുപോലെ കാണാന്‍ പഠിച്ച മലയാളിക്ക് ദിലീപ് എന്നോ മറ്റാരെന്നോ വ്യത്യാസം കലയില്‍ ഉണ്ടാവില്ല. മലയാളിയുടെ കലാസ്വാദനത്തിന്റെ മഹത്വം അതാണ് ദിലീപ് ഷോയുടെ വിജയത്തിന്റെ രഹസ്യം !

ദിലീപ് ഷോ മലയാളത്തിന്റെ പുതു പുത്തന്‍ താരങ്ങളുമായി അമേരിക്കന്‍ വേദികളില്‍ നിറഞ്ഞാടുന്നു. അമേരിക്കന്‍ മലയാളികളുടെ പൂര്‍ണ്ണ പിന്തുണയോടെ ……