കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിച്ചു; യുവതി പോലീസിന് പിടിയില്‍

08:41 pm 29/3/2017

– പി. പി. ചെറിയാന്‍
Newsimg1_82332733
ഒക്കലഹോമ: ബ്രക്കന്‍ ആരോയിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിന് ശ്രമിച്ച മൂന്ന് ഒക്കലഹോമ യുവാക്കളെ വീട്ടുടമസ്ഥന്റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി.

മാര്‍ച്ച് 27 നായിരുന്നു സംഭവം. മുഖം മൂടിയും, ഗ്ലൗസും ധരിച്ചു കയ്യില്‍ ആയുധങ്ങളുമായാണ് മൂവരും വീട്ടിലേക്ക് കടക്കുവാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുടമസ്ഥന്റെ ഇരുപത്തിമുന്ന് വയസ്സുള്ള മകന്‍ തോക്കുമായി പുറത്തു വരികയും, വെടി വെക്കുകയുമാണുണ്ടായത്. വെടിയേറ്റ രണ്ടുപേര്‍ ഉടന്‍ തന്നെ മരിച്ച് വീഴുകയും, മൂന്നാമന്‍ അല്‍പം മുമ്പോട്ടേറി റോഡില്‍ മരിച്ചു വീഴുകയുമായിരുന്നു.

16, 17, 18 വയസ്സുള്ള യുവാക്കളായിരുന്ന മരിച്ചവര്‍. മൂന്ന് പേരേയും വാഹനത്തില്‍ ഈ വീടിനു് മുമ്പില്‍ കൊണ്ട് വിട്ട 21 വയസ്സുള്ള യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വെടിവെക്കുന്ന ശബ്ദം കേട്ട് വാഹനവുമായി യുവതി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പേരില്‍ കവര്‍ച്ചക്കും, ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും കേസ്സ് ചാര്‍ജ് ചെയ്തിച്ചുണ്ട്.

വെടി വെച്ചു എന്ന് പറയപ്പെടുന്ന 23 വയസ്സുകാരനേയും. ഉടമസ്ഥനേയും പോലീസ് വിദഗ്ദമായി ചോദ്യം ചെയ്തു. ഇവരുടെ പേരില്‍ കേസ്സൊന്നും എടുത്തിട്ടില്ല. സ്വയരക്ഷക്കുവേണ്ടി വെടിവെച്ചതാണ് പ്രഥമന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വേഗനര്‍ കൊണ്ടി ഷെറിഫ് നിക്ക് മഹന്നി പറഞ്ഞു