കാണാതായ അമ്മയുടേയും മകളുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു

01:12 pm 4/12/2016

– പി. പി. ചെറിയാന്‍
unnamed (1)

നോര്‍ത്ത് കാരലൈന: മൂന്ന് ദിവസം മുമ്പ് കാണാതായ അമ്മയുടേയും മകളുടേയും ജഡം ഡിസംബര്‍ 1 വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പത്ത് മൈല്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കിണറ്റില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെറിഫ് ലഫ്. ഡ്രു റോബിന്‍സണ്‍ അറിയിച്ചു.

ഡോണ്‍വാര്‍ഡ്(40) മകള്‍ ടെയ്‌ലര്‍ കരോള്‍ എന്നിവരെ വീട്ടില്‍ അവസാനമായി കണ്ടത് വാര്‍ഡിന്റെ മാതാവായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നതായി ഇവര്‍ പറയുന്നു. ടെയ്‌ലറിന്റെ നിര്യാണത്തില്‍ ചാര്‍ട്ടര്‍ സ്കൂള്‍ അനുശോചിച്ചു. ബിയര്‍ ഗ്രാസ് സ്കൂളിന് വെളളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

ഇരുവരുടേയും മരണം കൊലപാതകമാണെന്നുളള നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും നോര്‍ത്ത് കാരലൈന എവറസ്റ്റ്‌സിലുളള മൊബൈല്‍ ഹോമിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് ദിവസമായി പൊലീസും നൂറുകണക്കിനും വൊളണ്ടിയര്‍മാരും ഇരുവരേയും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫയര്‍ റസ്ക്യു ഹെലികോപ്‌റ്റേഴ്‌സാണ് ഇവരുടെ ജഡം 30 അടി താഴ്ചയുളള കിണറ്റില്‍ കണ്ടെത്തിയത്.