കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു

09:01 pm 17/5/2017

– പി.പി. ചെറിയാന്‍

ലക്സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവര്‍ ലക്സിംഗ്ടണ്‍ പോലീസിനെ 781-862 1212 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാര്‍ ഗ്രേറ്റര്‍ ബോസ്റ്റണിലെ ഒറക്കിളില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാണ്.