കാരുണ്യ ഹസ്തവുമായി കുഷ്ഠ രോഗാശുപത്രിയില്‍ ക്രിസ്മസ് സ്‌നേഹകൂട്

08:30 pm 26/12/2016

Newsimg1_19050251
നൂറനാട് : സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് ചുറ്റുമതിലിന്റെ ലോകത്ത് ജീവിക്കുന്ന നൂറനാട് കുഷ്ഠ രോഗാശുപത്രിലെ അന്തേവാസികളോടൊപ്പം ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയുടെ നേതൃത്വത്തില്‍ പതിനാലാമത് ക്രിസ്മസ് ആഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി.
എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പീപ്പിള്‍സ് ചാരിറ്റി മിഷന്റെ സഹകരണത്തോടെയാ /ണ് ‘ ക്രിസ്മസ് സ്‌നേഹകൂട് ‘ എന്ന പേരില്‍ സ്‌നേഹ സംഗമം നടന്നത്.

പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അദ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ചാരിറ്റി മിഷന്റെ ഡയറക്ടും ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയ അനി വര്‍ഗ്ഗീസ് മാവേലിക്കര ‘ ക്രിസ്മസ് സ്‌നേഹകൂട്’ ഉദ്ഘാടനം ചെയ്തു. തിരുവല്ല ജോയിന്റ് ആര്‍.ടി.ഒ: ആര്‍.രാജീവ് ക്രിസ്മസ് സന്ദേശം നല്കി. ഹ്യൂമന്‍ റൈറ്റ്‌സ് സര്‍വീസസ് ഫോറം ജനറല്‍ സെക്രട്ടറി എന്‍.മുരളി കുടശനാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. മീരാ സാഹിബ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉളള പഠനോപകരണ വിതരണം നടത്തി. ‘ഗാന്ധി ദര്‍ശന്‍’ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി.രാധാകൃഷ്ണന്‍ ഹരിപ്പാട് , തോമസ് ചാണ്ടി, ഷാജി മുല്ലക്കല്‍ ,ക്യാപ്റ്റന്‍ ഡോ. റോബിന്‍സണ്‍ വി.തോമസ് , ബിനു ദാമോദരന്‍ , അഡ്വ.സലാം , വൈ. ഇസ്മയേല്‍, സിസ്റ്റര്‍ എല്‍സീന , ബിനു മുളക്കുഴ എന്നിവര്‍ പ്രസംഗിച്ചു.

സാനിറ്റോറിയത്തിലെ അന്തേവാസി കേക്ക് മുറിച്ച് ക്രിസ്തുമസ് സ്‌നേഹവിരുന്നിന് തുടക്കം കുറിച്ചു.തുടര്‍ന്ന് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഉഷയുടെ നേതൃത്വത്തില്‍ ഉള്ള സംഘം വാര്‍ഡുകള്‍ സന്ദര്‍ശിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.

സ്വന്തം 50 സെന്റ് ഭൂമി വീടില്ലാത്ത മറ്റുളളവര്‍ക്ക് വീതിച്ച് നല്കി സമൂഹത്തിന് ഉദാത്ത മാതൃകയായ പ്രവാസി മലയാളി അജി പുനലൂരിന് ക്രിസ്മസ് ദിനത്തില്‍ പീപ്പിള്‍സ് ചാരിറ്റി മിഷന്റെ ‘കാരുണ്യ ദീപം’ പുരസ്കാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹക്കീം സമ്മാനിച്ചു. ചേപ്പാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഉല്ലാസ്കുമാര്‍ പ്രശംസ പത്രം സമ്മാനിച്ചു.

കഴിഞ്ഞ 13 വര്‍ഷക്കാലമായി അനാഥരും നിരാലംബരുമായവരുടെ ഇടയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളിലൂടെ ലോക റിക്കാര്‍ഡില്‍ ഇടം നേടിയ ഡോ.ജോണ്‍സണ്‍ വി ഇടിക്കുളയെ സാനറ്റോറിയം ആര്‍.എം.ഒ: ഡോ.വിനീഷ് പി.വി. ആദരിച്ചു.മുടങ്ങാതെ തുടര്‍ച്ചയായി ക്രിസ്മസ് ദിനത്തില്‍ കുഷ്ടരോഗാശുപത്രിയില്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തനം യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡു് ഉള്‍പെടെ ഏഴ് റിക്കോര്‍ഡുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.