കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

09;02 am 9/10/2016
images (1)
തൃശൂർ‍: മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തൃശൂർ പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. കൂടുതല്‍പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

രാവിലെ വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിന്നീട് അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് തോട്ടില്‍നിന്ന് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്.

ശനിയാഴ്ച അമല ആശുപത്രിക്ക്​ സമീപത്തുള്ള ബസ്​റ്റോപ്പിലേക്ക്​ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്ന്​ പേർ മരിച്ചിരുന്നു.