09:34am 29/3/2017

ന്യൂഡൽഹി: ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. ഡൽഹിയിലെ മുകുന്ദ്പുർ ഫ്ലൈഓവറിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മന്ദവാലിയിൽ നിന്ന് ജഹാംഗിർ പൂരിലേക്കുള്ള യാത്രാമധ്യേയാണ് യുപി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
അങ്കിത് ഗുപ്ത, നയൻ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് സൂചന. നാലുപേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
