02.20 AM 12/11/2016

അടിമാലി: അടിമാലയിൽ കാറിൽ ചന്ദനം കടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. മറയൂർ സ്വദേശി പ്രദീപ് (20), കോവിൽ കടവ് സ്വദേശി സുലൈമാൻ (20) എന്നിവരാണ് പിടിയിലായത്. മറയൂരിൽനിന്നും കടത്തുകയായിരുന്ന 17 കിലോ ചന്ദനം ഇവരിൽനിന്നു പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം.
കാറിലുണ്ടായിരുന്ന രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെവെട്ടിച്ച് കടന്നുകളഞ്ഞു. കോവിൽ കടവ് സ്വദേശികളായ അബ്ദുൾ താജിഷ്, വിഗ്നേഷ് എന്നിവാരാണ് രക്ഷപെട്ടത്.
