മൊസൂളിൽ 40 ഗ്രാമീണരെ ഐഎസ് വെടിവച്ചു കൊന്നു

02.21 Am 12/11/2016
Mosul_111116
ബാഗ്ദാദ്: ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ മൊസൂളിൽ 40 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിലെ വൈദ്യുത പോസ്റ്റുകളിൽ കെട്ടത്തൂക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് ഗ്രാമീണരെ വകവരുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലപ്പെടുത്തിയവരെ വിവിധ സ്‌ഥലങ്ങളിൽ വൈദ്യുത പോസ്റ്റിൽ കെട്ടിത്തൂക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാളെ വധിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു. മൊസൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഐഎസിന്റെ വിലക്കുണ്ട്. ഇത് അറിയാതെ ഫോൺ ഉപയോഗിച്ചയാളെയാണ് വധിച്ചത്.