10:16 am 15/3/2017
ഷാര്‍ജ: ചൊവ്വാഴ്ചയെത്തിയ കാറ്റ് ജനങ്ങളെ ശരിക്കും വലച്ചു. താപനില 30 വരെ എത്തിയ സമയത്താണ് പൊടിക്കാെറ്റത്തിയത്. പുലര്‍ച്ചെ നേരിയ ചാറൽ കണ്ടപ്പോള്‍ മഴ കിട്ടിയേക്കുമെന്ന് കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച് വീശിയ പൊടിക്കാറ്റിന് രാത്രിയായിട്ടും എമിറേറ്റിെൻറ പലഭാഗത്തും കുറവ് വന്നിട്ടില്ല. മണല്‍ പ്രദേശങ്ങളിലെ റോഡുകളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്. ഇവിടങ്ങളില്‍ ദൂരകാഴ്ച്ചയില്‍ കുറവുണ്ടായി. സൈക്കിള്‍, ബൈക്ക്, കാല്‍നടയാത്രക്കാരെയും പൊടിക്കാറ്റ് കഷ്ടപ്പെടുത്തി. മട്ടുപ്പാവുകളില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങളും മേല്ക്കൂരകളിെല ഡിഷും കാറ്റിൽ പറന്നു. പാതയോരത്തെ മരച്ചില്ലകളൊടിഞ്ഞു. കാറ്റ് പിടിച്ച തിരമാല തീരത്തേക്ക് പാഞ്ഞടുത്തതോടെ കടലില്‍ ഇറങ്ങുന്നതിന് അധികൃതർ ജാഗ്രതാ നിർദേശവുമിറക്കി.