11:00 am 7/12/2016
– പി. പി. ചെറിയാന്‍
സാന്റാക്ലാര(കാലിഫോര്‍ണിയ): സാന്റാക്ലാര ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ വിന്‍ചെസ്റ്റര്‍ ബിലവഡിലുളള അസംബ്ലി ഹോളില്‍ ഡിസംബര്‍ 9 മുതല്‍ പതിനൊന്നുവരെ വചന പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഡാലസില്‍ നിന്നുളള പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷ പ്രാസംഗികനുമായ പാസ്റ്റര്‍ ഡാനിയേല്‍ ശാമുവേല്‍ (വീയ്യപുരം ജോര്‍ജ്കുട്ടി) ആണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക മീറ്റിങ്ങുകളില്‍ വചന പ്രഘോഷണം നടത്തുന്നത്.
ഡിസംബര്‍ 9, 10, തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെ ശുശ്രൂഷ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9 മണിക്കാണ് കടശ്ശി യോഗം നടക്കുന്നത്. ജാതിമത ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 408 766 4272, 510 565 9085.

