01:31 pm. 13/5/2017
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.
അതേസമയം ഇന്ന് രാവിലെ ജമ്മു കാഷ്മീർ രജോരി ജില്ലയിലെ നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. അതിർത്തിയിൽ യാതൊരു പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു.