കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു

07.57 PM 02/05/2017

ജമ്മു കാഷ്മീരിൽ തോക്കുധാരികളായ ഭീകരർ ബാങ്ക് കൊള്ളയടിച്ചു. ഇലക്വായി ദേഹതി ബാങ്കിന്‍റെ കുൽഗാമിലുള്ള ശാഖയിലാണ് കൊള്ള നടന്നത്. ജീവനക്കാരെ തോക്കുകാട്ടി ഭീഷണപ്പെടുത്തിയ ശേഷം പണവുമായി ഭീകരർ കടക്കുകയായിരുന്നു. 65,000 രൂപ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.

സംഭവത്തെത്തുടർന്ന് പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കൊള്ളക്കാരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കുൽഗാമിൽ ബാങ്കിന്‍റെ പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന 50 ലക്ഷം രൂപയും പോലീസുകാരുടെ തോക്കുകളും ഭീകരർ തട്ടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് ശാഖയ്ക്ക് നേരെ ആക്രമണമുണ്ടായത്.