കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു

11.32 PM 03/12/2016
Kulgam_031216
ജമ്മുകാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് വീണ്ടും സാധാരണക്കാരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ കാഷ്മീരിലെ കുൽഗാം ജില്ലയിലായിരുന്നു സംഭവം. ജമ്മുകാഷ്മീരിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥനായ അസദുള്ള കുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ഒരു വീട്ടിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് അസദുള്ളക്കു നേരെ സൈന്യം വെടിവച്ചത്.

എന്നാൽ സൈന്യം പറയുന്നത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ അസദുള്ളയ്ക്കു വെടിയേൽക്കുകയായിരുന്നെന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെയാളാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്നത്. വ്യാഴാഴ്ച അനന്ദ്നാഗിൽ സൈന്യത്തിന്റെ വെടിയേറ്റ് കോൺഗ്രസ് പ്രവർത്തകനും ഗ്രാമമുഖ്യനുമായയാൾ കൊല്ലപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.