കാസ്‌ട്രോയുടെ സംസ്‌ക്കാരം ഇന്നു നടക്കും

12:17 pm 4/12/2016

download (2)

ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും
ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാരം ഇന്ന് സാന്റിയാഗോ ഡീ ക്യൂബയില്‍ നടക്കും. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും.
കാസ്‌ട്രോയുടെ ഭൗതികാവശിഷ്ട പേടകം സാന്റാക്ലാരയിലെ ചെഗുവേര മ്യൂസിയത്തില്‍ സൂക്ഷിക്കും. ക്യൂബയിലെ മറ്റൊരു വിപ്ലവ ഇതിഹാസമായ ഹൊസെ മാര്‍ട്ടിയുടെ ശവകുടീരത്തിനരികെയാണ് ഫിഡലിനെയും അടക്കംചെയ്യുക. സാന്റിയാഗോയിലെ സെമിത്തേരിയില്‍ ഭൗതികാവശിഷ്ടം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. ഹവാനയില്‍ നിന്ന് നാലുദിവസത്തെ വിലാപയാത്രയോടെയാണ് കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടം സാന്റിയാഗോയില്‍ എത്തിച്ചത്. പതിനായിരങ്ങളാണ് ക്യൂബന്‍ തെരുവീഥികളില്‍ കാസ്‌ട്രോയ്ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ അണിനിരന്നത്. നിരവധി ലോകനേതാക്കള്‍ കാസ്‌ട്രോയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.