01:55 pm 25/2/2017
മംഗളൂരു: കാസർഗോഡ്- മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. വെള്ളിയാഴ്ച തലപ്പാടിയിലും ഉള്ളാളിലും ബസുകൾക്കു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സർവീസ് നിർത്തിവച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗളുരു സന്ദർശനവുമായി ബന്ധപ്പെട്ട് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മംഗളുരു കോർപ്പറേഷൻ പരിധിയിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

