ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. രണ്ടു പോലീസ് ഉദ്യോഗസ്ഥരും രണ്ടു സിവിലിയൻമാരുമാണ് കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ മിർ ബസാറിൽ ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണമെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനുശേഷം തീവ്രവാദികൾ സംഭവസ്ഥലത്തുനിന്നു കടന്നു. ഇവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.