06:57 pm 10/6/2017
ശ്രീനഗർ: ജമ്മു കാഷ്മീർ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച തീവ്രവാദിയെ സൈന്യം വധിച്ചു. ബന്ദിപോറ ജില്ലയിലെ ഗുരെസ് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നുഴഞ്ഞുകയറ്റനീക്കം ശ്രദ്ധയിൽപ്പെട്ട സൈന്യം തീവ്രവാദിയെ കൊലപ്പെടുത്തുകയായിരുന്നു. ഗുരെസ് സെക്ടറിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വക്താവ് രാജേഷ് കാലിയ അറിയിച്ചു.
ഇതോടെ നാലു ദിവസത്തിനിടെ കാഷ്മീർ താഴ്വരയിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 14 ആയി. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ ജവാൻ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉറി സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ ആറു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.