11.19 AM 02/05/2017
ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. അതേസമയം, ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തണമെങ്കിൽ ഉത്തരകൊറിയ നിരവധി നിബന്ധനങ്ങൾ പാലിക്കേണ്ടി വരുമെന്ന് വൈറ്റ്ഹൗസ് വക്താവ് സീൻ സ്പൈസർ വ്യക്തമാക്കി. കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിൽ സ്മാർട്ട് കുക്കി എന്നാണ് ട്രംപ് ഉന്നിനെ വിശേഷിപ്പിച്ചത്.