06:08 pm 13/4/2017
ഹൈദരാബാദ്: ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങൾ ‘ലൈവിലൂ’ടെ പ്രദർശിപ്പിക്കുകയും പണത്തി
നായി രംഗങ്ങൾ അശ്ലീല വെബ്സൈറ്റിന് വിൽക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന 33 വയസുകാരനായ യുവാവാണ് പൊലീസ് പിടിയിലായത്. 2016ൽ ഭാര്യ തന്നെ നൽകിയ പരാതിയിലാണ് അറസ്റ്റ്.
അശ്ലീല സൈറ്റുകളിൽ ദൃശ്യങ്ങൾ ഉള്ളതായി സുഹൃത്താണ് യുവതിയോട് പറഞ്ഞത്. ഇതിനെ തുടർന്ന് ഭാര്യ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഐ.പി അഡ്രസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഒരു സൈറ്റിൽ നിന്ന് ലഭിച്ച വിഡിയോ ഡൗൺലോഡ് ചെയ്ത് മറ്റു സൈറ്റുകളിലേക്ക് പ്രചരിപ്പിക്കുകയുമായിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇതിനെ തുടർന്ന് യുവതിയുടെ ഭർത്താവിന്‍റെ ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. ലാപ്ടോപ്പിൽ ക്യാമറ ഒാൺചെയ്ത് രംഗങ്ങൾ ലൈവായി പുറത്തുവിടുകയും ഭാര്യ അറിയാതിരിക്കാൻ ലാപ്ടോപ്പിൽ സിനിമ കാണിക്കുകയുമായിരുന്നു. ദൃശ്യങ്ങളിൽ യുവാവിന്‍റെ മുഖം വ്യക്തമാകാത്തതിലാണ് സംശയം ഭർത്താവിലേക്ക് നീണ്ടത്. ഇവരെ തിരിച്ചറിയും എന്നതിനാൽ ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.