തെന്നിന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച മലയാളി താരം കീർത്തി സുരേഷ് സാമി-2 വിൽ വിക്രമിനൊപ്പം അഭിനയിക്കുന്നു. ആദ്യഭാഗത്തിലെ അതേ റോളിൽ രണ്ടാംഭാഗത്തിലും തൃഷ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കീർത്തി സുരേഷ് ഏതു വേഷത്തിലെത്തുമെന്ന കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
വിജയ്, ശിവ കാർത്തികേയൻ, സൂര്യ എന്നിവരുടെ നായികയായി ഇതിനോടകം അരങ്ങേറിയ കീർത്തി സൂര്യ നായകനാകുന്ന താന സെറന്ത കൂട്ടത്തിലാണിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ദുൽഖർ സൽമാൻ തെലുങ്കിൽ അരങ്ങേറുന്ന ചിത്രമായ സാവിത്രിയിൽ കീർത്തിയാണു നായിക. ദേശീയ അവാർഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സാവിത്രിയായാണു കീർത്തി അ

