കുടിയേറ്റക്കാരെ കൂടാതെ ഒരു ദിവസം- പ്രതിഷേധത്തില്‍ ഇന്ത്യക്കാരും

08:38 am 18/2/2017

– പി.പി. ചെറിയാന്‍
Newsimg1_25856847
സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഡൊണാള്‍ഡ് ട്രമ്പിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് രാജ്യവ്യാപകമായി ഇന്ത്യ(ഫെബ്രുവരി 16) നടത്തിയ സമരത്തില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റുകളും പങ്കെടുത്തു.

അമേരിക്കയില്‍ കുടിയേറിയവര്‍, പ്രത്യകിച്ചും മെക്‌സിക്കന്‍ വിഭാഗവും അവരെ പിന്തുണച്ചു മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ‘ഒരു ദിവസം പണിമുടക്കല്‍’ സമരത്തില്‍ പങ്കെടുത്തു.

ന്യൂയോര്‍ക്ക് നഗരത്തില്‍ പാചകക്കാരും, കാര്‍പന്റര്‍മാരും, പ്ലംമ്പേഴ്‌സും വ്യാഴാഴ്ച പണിമുടക്കിയതോടെ നഗരം ഏകദേശം നിശ്ചലമായി. പല കടകളും അടഞ്ഞു കിടന്നിരുന്നു.

വാഷിംഗ്ടണ്‍ ഡി.സി, ചിക്കാഗോ, ഫിനിക്‌സ്, സാന്‍ഫ്രാന്‍സിസ്‌ക്കൊ, തുടങ്ങിയ പ്രധാന നഗരങ്ങളിലെ കുടിയേറ്റക്കാര്‍ പണിമുടക്കിയത് സാധാരണ ജനജീവിതത്തെ ബാധിച്ചു.

നോര്‍ത്ത് കരോളിലിനയിലെ ആളുകളില്‍ ഹിസ്പാനിക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഭൂരിപക്ഷവും ഇന്ന് ഹാജരായില്ല. (ബാസ്റ്റണില്‍ പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കിയില്ല. കുടിയേറ്റക്കാര്‍ ഇല്ലാതെ അമേരിക്കക്ക് നിലനില്‍പില്ല എന്നാണ് സമരത്തിന് നേതൃത്വം കൊടുത്തവര്‍ അവകാശപ്പെടുന്നത്.