കുടിയേറ്റ നിയന്ത്രണ ഉത്തരവ് യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: പ്രിയങ്ക ചോപ്ര

08:10 pm 4/2/2017
– പി.പി. ചെറിയന്‍
Newsimg1_60419783
ലോസാഞ്ചല്‍സ് : മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക കുടിയേറ്റ നിയന്ത്രണ നിരോധന ഉത്തരവ് യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുനിസെഫ് ഗുഡ്‌വില്‍ അംബാസിഡറും, ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര പരാതിപ്പെട്ടു. പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിരോധിത രാഷ്ട്രങ്ങളിലെ നിര്‍ദ്ധനരും നിരാശ്രയരുമായ കുട്ടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നത് തന്നെയും ബാധിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

പ്രസിദ്ധ ഹോളിവുഡ് താരങ്ങളായ ജനിഫര്‍ ലോറന്‍സ്, ഏഷ്ടണ്‍ കുച്ചര്‍, ജോണ്‍ ലജന്റ് തുടങ്ങിയവര്‍ ഇതിനകം തന്നെ ട്രംപിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ട്രംപിന്റെ ഉത്തരവിനെതിരെ പ്രതികരിക്കുവാന്‍ കൂടുതല്‍ പേര്‍ രംഗത്തിറങ്ങണമെന്ന് പ്രിയങ്ക ചോപ്ര അഭ്യര്‍ത്ഥിച്ചു.മതാടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നേരെ വിവേചനമരുതെന്നും രാഷ്ട്രീയക്കാര്‍ കുട്ടികളെ വേട്ടയാടാന്‍ അനുവദിക്കരുതെന്നും പ്രിയങ്ക വ്യക്തമാക്കി.