കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ .

07:12 pm 17/12/2016

images (1)
കോഴിക്കോട് : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി സൂചന. കുമ്മനത്തിനു പുറമെ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, കെ സുരേന്ദ്രൻ എന്നിവർക്കാണ് കേന്ദ്ര മന്ത്രിമാർക്ക് തുല്യമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഇവർക്ക് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

ജനുവരി മുതൽ നാലു പേർക്കും സി.ആർ.പി എഫിന്റെ സുരക്ഷ നൽകാനാണ് നിർദേശം..ത്സ ഒരാളുടെ സുരക്ഷക്ക് 13 സി.ആർ.പി.എഫുകാരെ നിയമിക്കേണ്ടി വരും. 24 മണിക്കൂറും രണ്ടു പേർ കൂടെ ഉണ്ടാകും. വീട്, ഓഫീസ് എന്നിവ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. ഉണ്ടാകും.പൊതു പരിപാടികൾക്ക് പോകുമ്പോൾ കൂടുതൽ പേരെ അയക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
എൻ.ഡി.എ ഘടകകക്ഷി ആയ ശേഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും വൈ കാറ്റഗറി സുരക്ഷ നൽകുന്നുണ്ട്. വ്യവസായ സംരക്ഷണ സേനക്കാണ് വെള്ളാപ്പള്ളിയുടെ സുരക്ഷാ ചുമതല.