കുവൈത്തില്‍ കോട്ടയം ജില്ലക്കാരുടെ കൂട്ടായമയ്ക്ക് തുടക്കമായി

12.09 AM 04/12/2016
kuwait_Kottayam_Association_760x400
കുവൈത്തില്‍ കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ രുപീകരിച്ചു. കോട്ടയത്തെ അഞ്ച് താലൂക്കുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് കെ.ഡി.എ.കെ രൂപീകരിച്ചിരിക്കുന്നത്.
തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന് എന്ന നാമകരണത്തില്‍ അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി കോട്ടയം സ്വദേശികളായ ക്‌നാനായ ബീറ്റ്‌സിന്റെ ശിങ്കാരി മേളത്തോടെയായിരുന്നു തുടക്കം. ജില്ലയുടെ ചരിത്രം ഉള്‍പ്പെടുന ഹൃസ്വചിത്രം അവതരിപ്പിച്ചു. തുടര്‍ന്ന് കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ കുവൈത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏഷ്യാനെറ്റിലെ സഞ്ചാരം എന്ന പരിപാടിക്ക് ശബ്ദം നല്‍കിയിരുന്ന അനീഷ് പുന്നന്‍ പീറ്ററായിരുന്ന പരിപാടിയുടെ അവതാരകന്‍. കോട്ടയം നസീറും സംഘത്തിന്റെ നേത്യത്വത്തില്‍ കോമഡി ഷോയും കപ്പ്ള്‍ സിംഗ്ള്‍സ് എന്നറിയപ്പെടുന്ന ലല്ലൂ,അനൂപ് എന്നിവരും, കുവൈത്ത് സ്വദേശിയായ മുബാറക്കിന്റെ ഹിന്ദി ഗാനങ്ങളും അരങ്ങില്‍ അവതരിപ്പിച്ചു. പ്രസിഡണ്ട് സാം നന്ദിയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോമസ് കെ.തോമസ്,ഹരി കൃഷ്ണന്‍, പ്രോഗ്രാം കണ്‍വീനര്‍ സിബി തോമസ് എന്നിവര്‍ സംസാരിച്ചു.