05;06 pm 19/5/2017
ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ചയാണ് സ്റ്റേ ചെയ്തത്.