07:48 pm 1/6/2017
ഇസ്ലാമാബാദ്: യുഎൻ കോടതി ശിക്ഷ ശരിവച്ചാലും ഇന്ത്യൻ നാവിക സേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്ഥാൻ. എല്ലാ ദയാഹർജികളിലും തീരുമാനമാകുന്നതുവരെ പാക്കിസ്ഥാൻ കാത്തിരിക്കുമെന്നും ഇതിനുശേഷം മാത്രമേ വിധിധി നടപ്പാക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കൂ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ പറഞ്ഞു.
കുൽഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ റോണി എബ്രഹാം ഉൾപ്പെട്ട 11 അംഗ ബെഞ്ചിന്റെയാണ് സുപ്രധാന വിധി.
ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ് ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. എന്നാൽ ഇറാനിൽനിന്നാണ് കൂൽഭൂഷണെ കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യ വാദിക്കുന്നു.