ഇസ്ലാമാബാദ്: പാക് പട്ടാള കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബാസിതിന്റെ വെളിപ്പെടുത്തൽ. കുൽഭൂഷൻ ജീവിച്ചിരിക്കുന്നതായി അറിയിച്ച ബാസിത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.

