കണ്ണുർ: കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്, രാഹുൽ എന്നിവരാണ് പിടിയിലായത്. എക്സൈസ്കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തവയിലുള്ളത്.
ഇത് കുഴൽ പണമാണെന്നാണ് എക്സൈസ് സംഘം പറയുന്നത്. ഉടൻ കോഴിക്കോട് നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തു. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്ക് പണം കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവർ പറയുന്നത്.