രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ്​ .

08:50 am 25/12/2016
images (2)
മുംബൈ: നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ്​ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്​ടോബർ, നവംബർ മാസത്തെ കണക്കുകളുമായി താരത്മ്യം ചെയ്യു​േമ്പാഴാണ്​ കാറുകളുടെ ബുക്കിങിൽ കുറവ്​ വന്നത്​​. എന്നാൽ ഡിസംബറിൽ കാറുകളുടെ ബുക്കിങിൽ 7 ശതമാനത്തി​െൻറ വർധനയുണ്ടായിട്ടുണ്ട്​.

നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം കാറുകളുടെ ബുക്കിങിൽ നവംബർ മാസത്തിൽ 20 ശതമാനത്തി​െൻറ കുറവുണ്ടായി. അതു വരെ കാറുകളുടെ ബുക്കിങിൽ വർധനയാണ്​ രേഖപ്പെടുത്തിയിരുന്നതെന്നും മാരുതി സുസുക്കി ചെയർമാൻ ആർ.എസ്​ ഭാർഗവ പറഞ്ഞു. ഗുജറാത്തിൽ മാരുതി 3,800 കോടിയുടെ നിക്ഷേപം നടത്തുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ട്​ നിരോധനം ഇന്ത്യയിലെ വാഹന മേഖ​ലയെ ബാധിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പല കമ്പനികളുടെയും വാഹനങ്ങളുടെ വിൽപ്പനയിൽ ​ ഇത്​ മൂലം ക​ുറവ്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കാറുകളുടെ ബുക്കിങ്ങിൽ 20 ശതമാനത്തി​െൻറ കുറവുണ്ടായതായി മാരുതി അറിയിച്ചിരിക്കുന്നുത്​.