06:55 pm 13/5/2017
സോനിപ്പത്ത്: യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് 23കാരി പീഡനത്തിനിരയായത്.
കൊലപ്പെടുത്തി തെരുവിലുപേക്ഷിച്ച മൃതദേഹത്തിന്റെ മുഖം നായകൾ കടിച്ചു വികൃതമാക്കി. ശരീരത്തിന്റെ ബാക്കിഭാഗം റോഹ്തക്കിലെ നഗരപ്രദേശത്തു വ്യാഴാഴ്ച കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം പ്രതികൾ കല്ലുപയോഗിച്ച് മൃതദേഹം വികൃതമാക്കിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് പിടിയിലായ പ്രതികളിൽ ഒരാൾ.
ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ ഈ മാസം ഒന്‍പതിനാണ് റോഹ്തക്കിൽനിന്നു പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

