കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു, ഷണ്മുഖന്‍ വല്ലുലിശ്ശേരി പ്രസിഡന്റ്

06:47 pm 28/1/2017
Newsimg1_79775049
ഹ്യൂസ്റ്റണ്‍: കെ എച്ച്. എസ് പ്രസിഡന്റായി ഷണ്മുഖന്‍ വല്ലുലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു . ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പും പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട് .ക്ഷേത്രത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയും അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യുസ്റ്റനിലെ മലയാളീ ഹിന്ദു സമൂഹത്തിന്റെ സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുവാന്‍ കെ എച് എസിനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു .

വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ: ബിജു പിള്ള മുന്‍പ് ട്രസ്ടീ ബോര്‍ഡ് ചെയര്‍ ഉള്‍പ്പടെ കെ എച് എസിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . സെക്രടറി ആയി ശ്രീമതി രമാ പിള്ളയും ട്രഷറര്‍ ആയി ശ്രീ സലില്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു .സോണിയാ ഗോപന്‍ (ജോയിന്റ് സെക്രട്ടറി )ബാബുദാസ് മുണ്ടക്കയം(ജോയിന്റ് ട്രഷറര്‍ ) എന്നിവരും ജനുവരി 22 നു നടന്ന കെ എച് എസിന്റെ ജനറല്‍ ബോഡി മീറ്റിംഗില്‍ തിരഞ്ഞെടുക്കപ്പെട്ടു .മുരളീ കേശവന്‍ ,സ്മിരാജ് പിള്ള ,വിനോദ് വാസുദേവന്‍ ,പ്രമോദ് വാര്യര്‍ ,പൊടിയമ്മ പിള്ള ,ദിലീപ് കുമാര്‍ ,വിഷ്ണു കുമാര്‍ ,കണ്ണന്‍ വിദ്യാസാഗര്‍ എന്നിവരാണ് മറ്റു ബോര്‍ഡ് അംഗങ്ങള്‍
രഞ്ജിത് നായര്‍ അറിയിച്ചതാണിത് .