02:11 pm 01/6/2017
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്കു നേരെ ആക്രമണം. ഗ്രേറ്റർ നോയിഡയിലൂടെ സഞ്ചരിക്കുകയായിരുന്ന രാഹുൽ ശർമയുടെ കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വെടിവെപ്പിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രാഹുൽ ശർമയും ബന്ധുവും ഗസിയാബാദിലേക്ക് സഞ്ചരിക്കെയാണ് നോയിഡയിൽ വെച്ച് ആക്രമണമുണ്ടായത്. ഗൗർസ് ഇൻറർനാഷണൽ സ്കൂളിന് സമീപത്ത് വെച്ചഎ കാറിനെ മറികടന്ന ബൈക്കിൽ നിന്ന് ഒരാൾ ഇറങ്ങി വെടിവെക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. ഹെൽമെറ്റ് ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശര്‍മക്ക് നേരെയുണ്ടായ ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശര്‍മ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നില്‍ വന്നു നില്ക്കുന്ന ബൈക്കില്‍നിന്ന് പുറകിലിരുന്നയാള്‍ ഇറങ്ങി കാറിനു നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റോഡ്സ് ആൻറികറപ്ഷൻ ഒാർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് രാഹുൽ ശർമ്മ. ഡല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് കെജ്രിവാളിനും ബന്ധുക്കൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ശര്‍മ.