കെറി ഫിഷര്‍ അന്തരിച്ചു

05:30 am 28/12/2016

images (4)
ലണ്ടന്‍: സ്റ്റാര്‍വാര്‍ ചിത്രങ്ങളിലൂടെ സുപ്രസിദ്ധയായ കെറി ഫിഷര്‍ അന്തരിച്ചു. 60 വയസായിരുന്നു. അടുത്തിടെയായി ആരോഗ്യ പ്രശ്നങ്ങളുണ്ടായ കെറിയുടെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍വാര്‍ സിനിമയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്ന പ്രിന്‍സസ് ലീയ വളരെ പ്രശസ്തമായ വേഷമാണ്. പ്രിന്‍സസ് ഡയറിസ്റ്റ് എന്ന പേരില്‍ ഓര്‍മ്മകുറിപ്പുകളും ഇവര്‍ എഴുതിയിട്ടുണ്ട്
അമേരിക്കന്‍ സമയം 8.55 നായിരുന്നു മരണമെന്ന് കെറിയുടെ മകള്‍ ബില്ലി ഫിഷരെ ഉദ്ധരിച്ച് കുടുംബ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 23ന് ലണ്ടനില്‍ നിന്ന് ലോസ് ആഞ്ചിലെസിലേക്ക് വിമാനത്തില്‍ വരുമ്പോഴാണ് ഫിഷര്‍ക്ക് ആദ്യ ഹൃദയാഘാതം സംഭവിച്ചത്.
പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെട്ടു വരുകയുമായിരുന്നു. 19 മത്തെ വയസിലാണ് 1977 ല്‍ പത്തോന്‍പതാം വയസിലാണ് ഇവര്‍ സ്റ്റാര്‍വാര്‍ സിനിമയില്‍ പ്രിന്‍സസ് ലീയ എന്ന വേഷം ചെയ്തത്. 2015 ല്‍ ഇറങ്ങിയ സ്റ്റാര്‍വാര്‍ സീരിയസിലെ സ്റ്റാര്‍വാര്‍ – ഫോഴ്സ് എവൈക്ക് ആയിരുന്നു അവസാന ചിത്രം.