07:46 am 16/3/2017
– ജോണിക്കുട്ടി പിള്ളവീട്ടില്‍

ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ വിമന്‍സ് ഫോറം ആദ്യമായി ആഗോള വനിതാദിനാചരണം നടത്തി. വിമന്‍സ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം വനിതാദിന സന്ദേശം നല്‍കി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഡോ. എമിലി ചാക്കോ പൂവത്തുങ്കല്‍ ക്ലാസെടുത്തു. യോഗ ക്ലാസിന് ജോസ്മി ഇടുക്കുതറ നേതൃത്വം നല്‍കി. ലൂസി കണിയാലി, ജെന്നി തണ്ണിക്കരി, മിഷാല്‍ ഇടുക്കുതറ എന്നിവര്‍ കുക്കറി ഷോ നടത്തി. തുടര്‍ന്നു വിവിധ മത്സരങ്ങളും നടന്നു.
വിമന്‍സ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം, വൈസ് പ്രസിഡന്‍റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തെക്കനാട്ട്, ജോയിന്‍റ് സെക്രട്ടറി ആന്‍ കരിക്കുളം, ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.
