കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ഉടമയായ ജോണ്സണ്(48) ആണ് കുത്തേറ്റു മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
ജോണ്‍സണെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

