കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍-80) ന്യുയോര്‍ക്കില്‍ നിര്യാതനായി

10:43 pm 18/2/2017
Newsimg1_86999436
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗില്‍ താമസിക്കുന്ന വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍ 80)നിര്യാതനായി.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നാളെ (ഫെബ്രുവരി 18 ശനി) രാവിലെ 8:30നു യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. സംസ്കാരം 1:30നു റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍.

പരേതനായ ഈശോയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനാണു. 36 വര്‍ഷമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണു ഭാര്യ.

Wake and funeral service: Feb 18, 8:30 am to 12 pm: St Thomas Orthodox Church, 4 Riverview Place, Yonkers, NY-10702
Burial at 1:30 pm: Rockland Cemetery, 201 Kings highway, Sparkill, NY-10976

വിവരങ്ങള്‍ക്ക്: സാം: 9149540198, സണ്ണി 9177564589. പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.