07:14 pm 24/5/2017
കൊച്ചി: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കേസിൽ അന്വേഷണം തുടരുകയാണ്. തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിലാണ് ശബ്ദ സാന്പിളുകൾ പരിശോധിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ ഫോണ്‍ സംഭാഷണങ്ങൾ മാത്രം തെളിവായി ശേഖരിച്ചാൽ പോരെന്നും ശക്തമായ തെളിവുകൾ വിജിലൻസ് കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു. ഫോണ്‍ സംഭാഷണം മാത്രം ഉപയോഗിച്ച് അഴിമതി നിരോധന നിയമപ്രകാരം എങ്ങനെ കേസെടുക്കാൻ കഴിയും. കേസിലെ സാക്ഷികളുടെ മൊഴികളിൽ എങ്ങനെ വൈരുദ്ധ്യങ്ങൾ വന്നുവെന്നും ഇക്കാര്യം കോടതിയെ വിജിലൻസ് ബോധിപ്പിക്കണമെന്നും ഉത്തരവിട്ടു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സമയപരിമിധി സർക്കാർ തന്നെ തീരുമാനിക്കണമെന്നും ഇത്തരമൊരു സമയപരിമിധി വച്ച് മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നും കോടതി ഓർമിപ്പിച്ചു.
– See more at: http://www.deepika.com/Main_News.aspx?NewsCode=439712#sthash.Jl4aRfJy.dpuf