കെ.എച്ച്.എന്‍.എ കേരളാ സംഗമം ജനുവരി ഏഴിന് തൃശൂരില്‍

08:06 am 27/12/2016

– സതീശന്‍ നായര്‍
Newsimg1_17552773
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള സംഗമം ജനുവരി ഏഴിന് തൃശൂര്‍ കേരള സാഹിത്യ അക്കാഡമി ഹാളില്‍ വച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ , സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

രാവിലെ 9 മണിക്ക് തുടങ്ങുന്ന ചടങ്ങില്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. “സനാതന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടത്തുന്നതാണ്. സ്വാമി ചിതാനന്ദപുരി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യ പ്രാഭാഷണം നടത്തുന്നതുമാണ്. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി സുരേന്ദ്രന്‍, കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, രാംദാസ് പിള്ള, ടി.എന്‍. നായര്‍ എന്നിവര്‍ ആശംസകള്‍ നേരുന്നതാണ്. കെ.എച്ച്.എന്‍.എ കേരളാ കോര്‍ഡിനേറ്റര്‍ പി. ശ്രീകുമാര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മുന്‍ കെ.എച്ച്.എന്‍.എ ട്രഷറര്‍ വിശ്വനാഥപിള്ള നന്ദി രേഖപ്പെടുത്തും.