11:11 am 5/12/2016
– സാന്റി പ്രസാദ്
ലോസ് ആഞ്ചെലെസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ ) യുടെ ഡിട്രോയിറ്റില്‍ വെച്ചു നടക്കുന്ന ‘ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ’ കാലിഫോണിയയിലെ രെജിസ്ട്രേഷന് ‘ശുഭാരംഭം’ ഡിസംബര്‍ രണ്ടിനു ലേക് ഫോറെസ്റ്റിലെ തണ്ടൂര്‍ ബാന്‍ക്വിറ്റ് ഹാളില്‍ വെച്ചു നടന്നു.
കെ.എച്ച്.എന്‍.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രന് നായര്‍, വൈസ് പ്രസിഡണ്ട് വിനോദ് ബാഹുലേയന്, കണ്വെന്ഷന് കണ്‍വീനര്‍ ഡോ.രവി രാഘവന്, കാലിഫോര്‍ണിയ സംസ്ഥാന പ്രതിനിധികളായ രവി വെള്ളത്തിരി, ഡോ.ജയകൃഷ്ണന്, ഓം പ്രസിഡണ്ട് രമ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി പേര് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് പേരു രജിസ്റ്റര്‍ ചെയ്തു.
കെ എച്ച് എന്‍ എയുടെ ചരിത്രത്തേയും പ്രവര്‍ത്തനങ്ങളെയും കുറിച്ച ഹൃസ്വമായി സംസാരിച്ച സുരേന്ദ്രന് നായര്‍ ഹിന്ദു എന്നതു ഒരു മതത്തിനപ്പുറം ഒരു ജീവിത രീതിയാണെന്നും സനാതന ധര്‍മം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴൊക്കെ ശങ്കരാച്യര്യരെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ള മഹാത്മാക്കള്‍ വഴികാട്ടാന്‍ എത്തിയത് കേരളത്തില്‍നിന്നാണെന്നും ഓര്‍മിപ്പിച്ചു. 2017 ജൂലായ് ഒന്നു മുതല്‍ നാലുവരെ മിഷിഗണിലെ ഡിട്രോയിറ്റില്‍ വെച്ചു നടക്കുന്ന കണ്‍വെന്‍ഷനില്‍ പതിനാലു ജില്ലകളെയും പ്രതിനിധീകരിച്ചു പ്ലോട്ടുകകള് ഉണ്ടായിരിക്കുമെന്നും ആദ്ധ്യാത്മിക സാസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും അറിയിച്ച അദ്ദേഹം കണ്വെന്ഷന് വന്‍ വിജയമാക്കുന്നതിനു എല്ലാവരുടെയും സഹകരണവും പ്രാധിനിത്യവും അഭ്യര്‍ത്ഥിച്ചു. നേരത്തേ ഡോ.രവി രാഘവന് സുരേന്ദ്രന് നായരെ സദസിനു പരിചയപ്പെടുത്തി. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളീ അസ്സോസിയേഷനായ ‘ഓം’ ആണ് ലോസ്ആഞ്ചെലസിലെ ‘ശുഭാരംഭം’ സംഘടിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും www.namaha.org സന്ദര്‍ശിക്കുക.