കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ഭവനദാന പദ്ധതി.

07:51 am 12/2/2017
Newsimg1_73616793
വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍-വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സ്നേഹഭവനം പ്രൊജക്റ്റ് ആലപ്പുഴയിലെ ഒരു കുടുംബത്തിനു സാന്ത്വനമാകുന്നു.

വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 5ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വഹിച്ചു.

കെ.സി.എസ്.എം.ഡബ്ല്യുവിനെ പ്രതിനിധീകരിച്ച് ധര്‍മ്മരാജനും, സരസ്വതി ധര്‍മ്മരാജനും, പി വി ആര്‍ പ്രസാദും തദവസരത്തില്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അത്യന്തം പ്രശംസനീയമാണെന്നും മറ്റു പ്രവാസി സംഘടനകള്‍ക്ക് ഒരു മാതൃകയാണെന്നും ധനകാര്യമന്ത്രി പ്രസ്താവിച്ചു.

പ്രസ്തുത പദ്ധതിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 18ന് മെരിലാന്റിലെ റിക്ക് വില്ലില്‍ നടത്തുന്ന ചാരിറ്റി ഡിന്നറില്‍ പങ്കെടുത്തും സംഭാവനകള്‍ നല്‍കിയും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറം പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നു.

താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സംഭാവനകള്‍ ഓണ്‍ലൈനായും ന്ല്‍കാവുന്നതാണ്. httsp://www.gofundme.com/help-rajesh-to-build-a-house കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍ വെബ്സൈറ്റ്-www.kcsmw.org