08:57 pm 12/2/2017
– ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തുന്ന “ദിലീപ് ഷോ 2017′ എന്ന സൂപ്പര്‍ മെഗാഷോയുടെ കിക്ക്ഓഫ് ജനുവരി 21-നു കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഏകദേശം ഒരുലക്ഷത്തില്‍പ്പരം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് അന്നേദിവസം വരെ ലഭിച്ചു.
ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്പോണ്‍സറായ ഹോയിഡ് ബില്‍ഡേഴ്സിന്റെ ഉടമ വിക്ടര്‍ ബിക്സ് 7500 ഡോളറിന്റെ ചെക്ക് ഫാ. ഏബ്രഹാം മുത്തോലത്തിന് നല്‍കിക്കൊണ്ട് കിക്ക്ഓഫ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് 2500 ഡോളറിന്റെ ഗോള്‍ഡന്‍ സ്പോണ്‍സേഴ്സായി സിറിയക് & സിജു കൂവക്കാട്ടില്‍, സന്ജ & സിന്ധു പുളിക്കത്തൊട്ടിയില്‍, ജോയി & മോളമ്മ നെടിയകാലായില്‍, ബി. & കെ, ബിജു & ആന്‍ കരികുളം, ബിനു & ജിഷ പൂത്തുറയില്‍ എന്നിവര്‍ മുന്നോട്ടുവരികയുണ്ടായി. ഏകദേശം 87-ല്‍പ്പരം സുമനസുകളില്‍ നിന്നായി മറ്റ് സ്പോണ്സര്ഷിപ്പുകള് അന്നേദിവസം ലഭിക്കുകയുണ്ടായി.
ചിക്കാഗോയില്‍ ഈവര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മെഗാ ആയ ദിലീപ് ഷോ 2017 തീര്‍ച്ചയായും ഹൗസ് ഫുള്‍ ഷോ ആയിരിക്കുമെന്നു കെ.സി.എസ് ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ബൈജു കുന്നേല്‍ പറയുകയുണ്ടായി. കിക്ക്ഓഫ് പരിപാടികള്‍ക്ക് ബൈജു കുന്നേല്‍, തോമസ് പൂതക്കരി, ജിനോ കക്കട്ടില്‍, കെ.സി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.