കേന്ദ്രസർക്കാറിനെരെ വിമർശവുമായി തോമസ് ഐസക്​.

11:56 am 13/11/2016
download

തിരുവനന്തപുരം: നോട്ട്​ പിൻവലിക്കലിനെ തുടർന്നുണ്ടായ സാമ്പത്തിക സ്​തംഭനാവസ്ഥയിൽ കേന്ദ്രസർക്കാറിനെരെ വിമർശവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്​. 1000, 500 നോട്ടുകൾ പിൻവലിച്ചതിന്റെ ഫലമായി നാട്ടിലുണ്ടായ അരാജകത്വം ഇത്ര ഭീകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ​ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ പറയുന്നു.

ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ്. മിക്ക ഹോട്ടലുകളിലും കടകളും അടച്ചിരിക്കുകയാണ്​. പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു. ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബി.ജെ.പിക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പോസ്​റ്റിലൂടെ ആരോപിക്കുന്നു.

മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമർശിച്ച്​ ​തോമസ് ഐസക് ഫേസ്​ബുക്കിലിട്ട പോസ്​റ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താ​െൻറ പോസ്റ്റിനു കീഴെ ‘പൊങ്കാല’ ഇട്ടവര്‍ ഇപ്പോൾ മാളത്തില്‍ പോയി ഒളിച്ചിരിക്കുകയാണെന്നും ​െഎസക്​ പരിഹസിക്കുന്നു.