മതേതരമൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്: സേണിയ ഗാന്ധി

08:45pm 9/5/2016
download (2)

തൃശൂര്‍: കേരളത്തിന്റെ മതേതരമൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിനെ ഒറ്റക്കെട്ടായി കേരള ജനത നേരിടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. തൃശൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയാ ഗാന്ധി.
ജിഷയുടെ കൊലപാതകികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. തന്റെ ഹൃദയം ജിഷക്കൊപ്പമാണെന്നും സോണിയ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത വികസനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് പല സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകം ചുറ്റിക്കറങ്ങുന്ന മോദിക്ക് ഇന്ത്യയിലെ കര്‍ഷകരെക്കുറിച്ച് ഒന്നും സംസാരിക്കാനില്ല. അതിനുദാഹരണമാണ് കേരളം ഉന്നയിച്ച റബ്ബര്‍ കര്‍ഷകരുടേയും നാളികേര കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ക്ക് നേരെ മോദി മുഖം തിരിച്ചു. കേരളത്തില്‍ ഇടതു പക്ഷം വികസനവിരുദ്ധ നയമാണ് പിന്തുടരുന്നത്. അവര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തെ പിന്നോട്ടടിപ്പിക്കും. മദ്യനയത്തില്‍ എല്‍.ഡി.എഫിന് ഇപ്പോഴും വ്യക്തതയില്ല. കേരളത്തിന്റെ വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ് എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതിനുള്ള ഫണ്ട് വെട്ടിക്കുറച്ച് പദ്ധതികളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു