കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്മസ് കരോള്‍ നടന്നു

11:35 pm 9/12/2016
Newsimg1_20433191
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈവര്‍ഷത്തെ സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ മൂന്നിന് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടന്നു.

ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡാളസിലെ 23 പള്ളികളില്‍ നിന്നുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഡാളസ് സെന്റ് മേരീസ് വലിയപള്ളി അവതരിപ്പിച്ച ലഘുനാടകം എല്ലാവരുടേയും മുക്തകണ്ഠ പ്രശംസ നേടി.

പ്രസിഡന്റ് റവ ഫാ. രാജു ദാനിയേല്‍, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ ജിജി തോമസ് മാത്യു എന്നിവര്‍ അടങ്ങിയ കമ്മിറ്റി ഇതിനു നേതൃത്വം നല്‍കി.