കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു.

06:22 pm 2/1/2017
images
കൊച്ചി ബി.സി.സി.ഐ ഭാരവാഹികൾക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് ടി.സി. മാത്യു, സെക്രട്ടറി ടി.എൻ. അനന്തനാരായണൻ തുടങ്ങിയവരുൾപ്പെടെ അഞ്ച് പേരാണ് സ്ഥാനം ഒഴിഞ്ഞത്. ബി. വിനോദ് കുമാറാണ് പുതിയ കെ.സി.എ പ്രസിഡന്റ്. ജയേഷ് ജോർജ് സെക്രട്ടറിയാകും. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ ഇന്ന് സുപ്രീംകോടതി പുറത്താക്കിയിരുന്നു.

ലോധകമ്മിറ്റി നിർദേശങ്ങൾ പാലിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. 70 വയസുകഴിഞ്ഞവർ, ഒമ്പത് വർഷത്തിലധികം ഭാരവാഹിയായിരുന്നവർ എന്നിവർക്ക് ഇത് പ്രകാരം ഭാരവാഹികളായിരിക്കാൻ സാധിക്കില്ല. ഒമ്പത് വർഷം പൂർത്തിയാക്കിയതിനാലാണ് തൻെറ രാജിയെന്ന് ടി.സി. മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു.