കേരള കോൺഗ്രസിന്​ ആരോടും വിരോധമില്ലെന്ന്​ മാണി

05:50 pm 13/08/2016
20726524-1-1
കോട്ടയം: കേരള കോ​ൺഗ്രസിന്​ ആരോടും വിരോധമില്ലെന്നും എല്ലാവരോടും സൗമ്യവും സമഭാവനയുമാണ്​ ഉള്ളതെന്നും കേരള കോ​ൺഗ്രസ്​ ചെയർമാൻ കെ.എം മാണി. കേരള കോൺഗ്രസിനെ​ എൽ.ഡി.എഫിലേക്ക്പരോക്ഷമായി​ ക്ഷണിച്ച്​ ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തെ കുറിച്ച്​​ മാധ്യമ​ പ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്​നാധിഷ്​ഠിത രാഷ്​ട്രീയ നിലപാടാണ്​ തങ്ങളു​ടേത്​. എവിടെ നൻമയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട്​ ശരിയാണെന്ന്​ തന്നെയാണ്​​ വിശ്വാസമെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫ്​ വിട്ടു വരുന്നവരുമായി പ്രശ്​നാധിഷ്​ഠിതമായി സഹകരിക്കുമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും കഴിഞ്ഞ ദിവസം പ്രസ്​താവിച്ചിരുന്നു.